0
ദില്ലി:(Delhi) ബിഹാറില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണോ എന്നത് പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്നും അനിൽ ആൻ്റണി പ്രതികരിച്ചു. ഇത് മോദിയുടെയും നിതീഷിൻ്റെയം നേതൃത്വത്തിൻ്റെ വിജയമാണ്. കോൺഗ്രസിൻ്റെതും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്ന് അനിൽ ആൻ്റണി പരിഹസിച്ചു. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കുമെന്നും കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനിൽ ആൻ്റണി കൂട്ടിച്ചേര്‍ത്തു.
Highlights:NDA surges in Bihar; BJP strategy will work in Kerala too: Anil Antony