കൊച്ചി:(Kochi) ഡെപ്യൂട്ടി കലക്ടർക്ക് പിഴയിട്ട് ഹൈക്കോടതി. നിലവിൽ കോട്ടയം ഡെപ്യൂട്ടി കലക്ടറായ എസ് ശ്രീജിത്തിനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പതിനായിരം രൂപ പിഴയിട്ടത്. പാലക്കാട് ഡെപ്യൂട്ടി കലക്ടർ ആയിരിക്കെ തന്‍റെ ഭൂമി നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി സ്വദേശിയുടെ അപേക്ഷ തളളിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് ഈ ഭുമിയെ ഒഴിവാക്കാൻ ഹൈക്കോടതിയുടെ മുൻ ഉത്തരവ് ഉണ്ടായിരിക്കെ ഉദ്യോഗസ്ഥൻ അത് പരിഗണിക്കാതിരുന്നതിനാണ് നടപടി. ഹൈക്കോടതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഉദ്യോഗസ്ഥൻ നൽകിയ മറുപടി അത്ഭുതപ്പെടുത്തുന്നതാണെന്നും ഉത്തരവാദിത്തത്തിൽ നിന്നുളള ഒളിച്ചോട്ടമാണെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പതിനായിരം രൂപ പിഴ ഹർജിക്കാരനായ പാലക്കാട് കണ്ണാടി സ്വദേശിക്ക് നൽകാനാണ് നിർദേശം.
Highlights:Deputy Collector fined for ignoring High Court order