Saturday, December 6, 2025
E-Paper
Home Keralaമൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടയൽ

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടയൽ

by news_desk2
0 comments


ഇടുക്കി:(Idukki) മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. വിദേശ വനിതകളെ ഓൺലൈൻ ടാക്സിയിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് ആരോപണം. മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് ഇസ്രായേലി വിദേശികളുമായി കൊച്ചിയിലേക്ക് പോയ വാഹനം തടഞ്ഞത്. സംഭവത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർ ആൻറണി പെരുമ്പള്ളി മൂന്നാർ പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. ഏകദേശം അരമണിക്കൂറോളം വാഹനം തടഞ്ഞു നിർത്തുകയും വിദേശ വനിതകളെ വാഹനത്തിൽ കയറ്റാൻ കഴിയില്ലെന്നും ഓൺലൈൻ ടാക്സി സർവീസ് നടത്താൻ കഴിയില്ലെന്നും പറഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ടാണ് ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കിയത്.

Highlights : Online taxis blocked again in Munnar

You may also like