Saturday, December 6, 2025
E-Paper
Home Internationalഅസര്‍ബൈജാനില്‍ സൈനികരുമായി പോയ തുര്‍ക്കി വിമാനം തകര്‍ന്നു; 20 പേര്‍ കൊല്ലപ്പെട്ടു

അസര്‍ബൈജാനില്‍ സൈനികരുമായി പോയ തുര്‍ക്കി വിമാനം തകര്‍ന്നു; 20 പേര്‍ കൊല്ലപ്പെട്ടു

by news_desk2
0 comments

ബാക്കു:(Baku) അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ വിമാനം തകര്‍ന്ന് വീണ് 20 പേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയ-അസര്‍ബൈജാന്‍ അതിര്‍ത്തിയിലാണ് തുര്‍ക്കി സൈനിക വിമാനം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 20 പേരും സൈനികരായിരുന്നു. അസര്‍ബൈജാനില്‍ നിന്ന് തുര്‍ക്കിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം.

സി 130 ഹെര്‍കുലിസ് വിഭാഗത്തില്‍പെട്ട വിമാനമാണ് തകര്‍ന്നുവീണത്. വിമാനം പലകഷ്ണങ്ങളായി താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിനകത്തുണ്ടായ സ്‌ഫോടനമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വായുമേഖലയിലുണ്ടായ മാറ്റമാണോ മറ്റെന്തെങ്കിലും അട്ടിമറി സംഭവിച്ചോ എന്ന കാര്യം വിശദമായി പരിശോധിച്ചു വരികയാണ്.

Highlights: Turkish military cargo plane crashes near Azerbaijan-Georgia border

You may also like