Saturday, December 6, 2025
E-Paper
Home Localഭാര്യയേയും മകനേയും യാത്രയാക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം; ലഗേജ് കയറ്റിയ ശേഷം അതേ ട്രെയിനിന് കീഴിൽ വീണ് മരിച്ചു

ഭാര്യയേയും മകനേയും യാത്രയാക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം; ലഗേജ് കയറ്റിയ ശേഷം അതേ ട്രെയിനിന് കീഴിൽ വീണ് മരിച്ചു

by news_desk2
0 comments

പാലക്കാട്:(Palakkad) പട്ടാമ്പിയിൽ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാൾ ട്രെയിനിൻ്റെ അടിയിൽപ്പെട്ട് മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം ആണ് സംഭവം. എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസിന് അടിയിലാണ് ഇയാൾ പെട്ടത്. ഭാര്യയും മകനെയും ട്രെയിൻ കയറ്റിയ ശേഷം ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്. ട്രെയിൻ നീങ്ങിയ ശേഷം ഇയാൾ വീഴുന്നത് കണ്ട് കുടുംബം ബഹളം വയ്ക്കുകയും യാത്രക്കാർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയും ആയിരുന്നു. എസ് വൺ കമ്പാർട്ട്മെന്റിലാണ് ഇയാൾ ഭാര്യയെയും മകനെയും കയറ്റിവിട്ടത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Highlights:Man dies after falling under train while seeing off family

You may also like