ഇസ്‌ലാമാബാദ്:(Islamabad) പാകിസ്താന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ജില്ലാ കോടതി സമുച്ചയത്തിന് സമീപം നടന്ന ശക്തമായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങളും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജുഡീഷ്യൽ കോംപ്ലക്സിന്റെ പ്രവേശന കവാടത്തിനടുത്താണ് ഇന്ന് ഉച്ചയ്ക്ക് ശേഷം (പ്രാദേശിക സമയം) സ്ഫോടനം ഉണ്ടായത്. തിരക്കേറിയ സമയമായതിനാൽ ആളപായം വർദ്ധിക്കാൻ കാരണമായി.
ഇസ്‌ലാമാബാദിലെ ജില്ലാ, സെഷൻസ് കോടതികൾ സ്ഥിതി ചെയ്യുന്ന ജുഡീഷ്യൽ കോംപ്ലക്സ്.സമീപം ആറ് പേർ കൊല്ലപ്പെട്ടതായും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്‌ലാമാബാദ് പോലീസ് സ്ഥിരീകരിച്ചു.പരിക്കേറ്റവരെ ഉടൻ തന്നെ പൈംസ് (PIMS), പോളിക്ലിനിക് തുടങ്ങിയ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ട്.
ആത്മഹത്യാ ബോംബാക്രമണമാണോ അതോ സ്ഥാപിച്ച സ്ഫോടകവസ്തുവാണോ എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. പാക് ആഭ്യന്തര മന്ത്രാലയം സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ സംഭവസ്ഥലം വളയുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്താന്റെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തലസ്ഥാന നഗരിയിൽ സ്ഫോടനം ഉണ്ടായിരിക്കുന്നത്.
സംഭവത്തെ ഒരു ഭീകരാക്രമണമായി സംശയിക്കുന്നതായും എന്നാൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
Highlights:Blast near Islamabad court in Pakistan; 6 killed, many injured