Saturday, December 6, 2025
E-Paper
Home Sportsഐപിഎൽ താരകൈമാറ്റം ചൂടുപിടിക്കുന്നു; ജഡേജ, സാം കറൻ എന്നിവർ പുതിയ ടീമുകളിലേക്ക് സമ്മതപത്രം ഒപ്പിട്ടു, സഞ്ജു സാംസന്റെ ട്രാൻസ്ഫർ ചര്‍ച്ച അന്തിമഘട്ടത്തിൽ

ഐപിഎൽ താരകൈമാറ്റം ചൂടുപിടിക്കുന്നു; ജഡേജ, സാം കറൻ എന്നിവർ പുതിയ ടീമുകളിലേക്ക് സമ്മതപത്രം ഒപ്പിട്ടു, സഞ്ജു സാംസന്റെ ട്രാൻസ്ഫർ ചര്‍ച്ച അന്തിമഘട്ടത്തിൽ

by news_desk2
0 comments

ചെന്നൈ:(Chennai) രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. സഞ്ജു ചെന്നൈയിലേക്ക് വരുമ്പോള്‍ പകരം രാജസ്ഥാനിലേക്ക് മാറുന്ന രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരിൽ നിന്ന് ചെന്നൈ ടീമും, സഞ്ജുവില്‍ നിന്ന് രാജസ്ഥാനും സമ്മതപത്രം ഒപ്പിട്ടുവാങ്ങി.

ബിസിസിഐ, ഇസിബി ബോർഡുകളുടെ അനുമതിയോടെ താരക്കൈമാറ്റ നടപടികൾ പൂർത്തിയാകും. 48 മണിക്കൂറിനുള്ളിൽ നടപടികളെല്ലാം പൂർത്തിയാകുമെന്ന് സിഎസ്കെ വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം സഞ്ജുവിന് 31-ാ പിറന്നാളാശംസകള്‍ നേർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് രാവിലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറലായി.

വിസിൽ പോട് എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റ് സഞ്ജു ചെന്നൈ ടീമിലെത്തുമെന്ന സൂചനയായാണ് ആരാധകർ ഏറ്റെടുത്തത്. രാജസ്ഥാൻ റോയൽസ് , ഡൽഹി ക്യാപ്പിറ്റൽസ്, ലക്നൗ സൂപ്പർ ജയന്‍റ്സ് ബാംഗ്ലൂർ, ഡൽഹി, ഗുജറാത്ത് ടീമുകൾ സഞ്ജുവിന് ജന്മദിനാശംകൾ അറിയിച്ചു. ഈ മാസം 15ന് മുമ്പ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ടീമുകള്‍ക്ക് തീരുമാനമെടുക്കണം. ഇതിന് മുമ്പ് സഞ്ജുവിന്‍റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Highlights:Jadeja, Curran sign transfer papers; Sanju’s move in final stage

You may also like