തൃശൂര്‍(Thrissur): ദില്ലി ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നത്. ട്രാഫിക് സിഗ്നിലേക്ക് ഓടിയെത്തിയ കാറിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലം സന്ദര്‍ശിച്ചത്. ആരായാലും ശക്തമായി നേരിടും.
കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ വലവിരിച്ചു. രാജ്യത്തിന്‍റെ അഖണ്ഡതക്കേറ്റ മുറിവാണ് ഈ സ്ഫോടനം. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണ് നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Highlights: Union Minister Suresh Gopi reacts to the Red Fort blast; ‘The injury to the integrity of the country will be dealt with strongly, no matter who it is’