ഖത്തർ:(Qatar) കാല്‍പ്പന്ത് ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അടുത്ത വര്‍ഷം മാര്‍ച്ച് 28 നായിരിക്കും നടക്കുക. കോപ്പ അമേരിക്ക യൂറോ കപ്പ് ചാമ്പ്യന്‍മാര്‍ തമ്മിലുള്ള മത്സരമാണ് ഫൈനലിസിമ. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലായിരിക്കും നടക്കുക. മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന ജേതാക്കളായ കഴിഞ്ഞ ലോക കപ്പിന്റെ ഫൈനല്‍ ഈ സ്റ്റേഡിയത്തിലായിരുന്നു. ടീമുകള്‍ ദോഹയിലെത്തുന്നത് മുതല്‍ വന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഖത്തര്‍ സര്‍ക്കാരിന്റെ തീരുമാനം.
ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഫൈനലിസിമ ഖത്തറില്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. 88,000 ത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലുസൈല്‍ സ്റ്റേഡിയം വീണ്ടും ചരിത്രപരമായ രാത്രിക്കാണ് വേദിയാകുന്നത്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026 ലോകകപ്പിന് മുന്നോടിയായി തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് പവര്‍ഹൗസ് ടീമുകളെയാണ് ഖത്തര്‍ ഒരുമിച്ച് കൊണ്ടുവരുന്നത്.
Highlights: Finalissima: Argentina and Spain will be played in Doha