Saturday, December 6, 2025
E-Paper
Home Keralaഇടപള്ളിയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഇടപള്ളിയില്‍ വാഹനാപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

by news_desk2
0 comments

കൊച്ചി:(Kochi) ഇടപള്ളിയിലെ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഹറൂണ്‍ ഷാജി, മുനീര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം.

വിദ്യാർത്ഥികൾ സഞ്ചരിച്ച അമിതവേഗതയിലായിരുന്ന സ്വിഫ്റ്റ് കാർ മെട്രോ പില്ലറിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് കാറിൻ്റെ ടയറുകൾ തെറിച്ച് പോകുകയും കാർ പൂർണമായും തകരുകയും ചെയ്തിരുന്നു. പുലർച്ചെ നടന്ന അപകടമായതിനാൽ തന്നെ ദൃക്സാക്ഷികളുമില്ല. പൊലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

Highlights: Road Accident at Idappalli 2 students died

You may also like