Saturday, December 6, 2025
E-Paper
Home Editorialവിധി പാലിക്കുമോ?

വിധി പാലിക്കുമോ?

by news_desk
0 comments

തെരുവുനായ ശല്യം രാജ്യത്ത് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുപ്രീംകോടതി തന്നെ നേരിട്ട് ഇടപെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.പൊതു ഇടങ്ങളിൽ നിന്ന് നായ്ക്കളെ നീക്കം ചെയ്യണമെന്നാണ് കോടതിയുടെ പ്രധാന നിർദ്ദേശം. ദേശീയപാതകൾ, സർക്കാർ ഓഫീസുകൾ,ആശുപത്രികൾ എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധയോടുകൂടി ഇത് നടപ്പിലാക്കേണ്ടത്. അവിടെ നിന്നെല്ലാം പിടികൂടുന്ന നായകളെ വന്ധ്യംകരിച്ച് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും പറയുന്നു,കൂടാതെ വന്ധ്യകാരണത്തിനു ശേഷം നേരത്തെ പിടികൂടിയ സ്ഥലത്ത് ഒരിക്കലും നായകളെ തിരിച്ചുകൊണ്ടു വിടരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരമായ തോതിലാണ് പ്രായഭേദമെന്യേ തെരുവ് നായകൾ മനുഷ്യർക്ക് നേരെ പാഞ്ഞെടുക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വഴിയരികിൽ പതിഞ്ഞിരിക്കുന്ന ദുരന്തമായി ഇവർ മാറുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികളാണ് ഇതിന് ഇരകളാക്കുന്നത്. വർഷങ്ങൾക്കു മുമ്പ് രാജസ്ഥാനിലെ ആശുപത്രിയിൽ അമ്മയുടെ അരികിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ കടിച്ച് വലിച്ച് അഴിച്ചു കൊണ്ടുപോവുകയാണ്, ഡൽഹിയിൽ മാസങ്ങൾക്കു മുമ്പ് വരെ തെരുവുകൾ അടക്കി ഭരിച്ചിരുന്നത് നായകളാണ്. സുപ്രീംകോടതിയുടെ ഉത്തരവിൽ കേരളത്തിലെ തെരുവ് നായ ആക്രമണങ്ങളും പരാമർശം വിധേയമായിട്ടുണ്ട് വയനാട് പനമരത്തിൽ മൂന്നാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് നായയുടെ കടിയേറ്റത്, കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ആക്രമണവും, ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കാത്തിരിപ്പുകാർക്ക് നേരെ നായകൾ എത്തി അവരെ ആക്രമിച്ചതും കോട്ടയത്തും കണ്ണൂരും ബസ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് നടന്ന തെരുവ് നായ ആക്രമണങ്ങളും കോടതി പ്രത്യേകം പരാമർശിക്കുകയുണ്ടായി. വന്ധ്യകാരണത്തിലൂടെയും പ്രതിരോധ കുത്തിവെപ്പിലൂടെയും നായകളുടെ എണ്ണം സ്വയം നിയന്ത്രണവിധേയമാക്കാം എന്നുള്ളത് പ്രതീക്ഷ ഒരിക്കലും ഫലപ്രദമാവില്ല. 2030 ഓടെയെങ്കിലും തെരുവ് നായകളുടെ ശല്യം ഇല്ലാതാക്കാൻ ആകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അത്യന്തം ഗൗരവത്തോടെ തന്നെ സുപ്രീംകോടതി ഈ വിഷയത്തെ കാണുന്നുണ്ട്. ഉത്തരവില്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച എട്ടഴിച്ചക്കകം ചീഫ് സെക്രട്ടറിമാരുടെ സത്യവാമൂലം നൽകാനാണ് കോടതി ആവശ്യപ്പെടുന്നത്. ഇതിൽ വീഴ്ച ഉണ്ടായാൽ കർശനമായ നടപടി ഉണ്ടാകും കോടതി മുന്നറിയിപ്പ് നൽകുന്നു. ദിവസേനയുള്ള പരിശോധന നിർബന്ധമായും നടത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാണോയെന്ന് ഉറപ്പുവരുത്തണം. തെരുവ് നായകളെ നിരീക്ഷിക്കുന്നതിനായി പെട്രോളിംഗ് സംവിധാനത്തെ നിയോഗിക്കാനും പ്രധാന നിർദ്ദേശമായി കോടതി പറഞ്ഞിട്ടുണ്ട്. റോഡുകളിൽ നിന്ന് കന്നു കാലികളും തെരുവ് നായകളെയും മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദേശീയ പാത അതോറിറ്റിയുമാണ് മുഖ്യ നേതൃത്വം കൊടുക്കേണ്ടതെന്നാണ് കോടതി സ്വീകരിച്ചിരിക്കുന്ന നയം. പക്ഷേ, കാലകാലങ്ങളായി ഇത് എല്ലാം നാടു നടപ്പ് പോലെ നടത്താറുണ്ടെങ്കിലും ജനങ്ങൾക്ക് അത് ഗുണം ചെയ്യുന്നില്ല.ഷെൽട്ടർ ഹോമുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രധാന വിഷയം. വന്ധ്യകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തുന്നതിന് ആവശ്യമായ ജീവനക്കാർ ഇല്ലെന്നത് ഈ സംവിധാനത്തിന്റെ പ്രധാന ന്യൂനതയാണ്. ലഭിക്കുന്ന ഫണ്ട് ക്രിയാത്മകമായി ഉപയോഗിക്കാൻ അതിനു നേതൃത്വം കൊടുക്കാൻ ബന്ധപ്പെട്ട അധികാരികൾ സമയാസമയത്ത് ശ്രമിച്ചിരുന്നെങ്കിൽ രൂക്ഷമായ രീതിയിൽ കോടതിയ്ക്ക് ഇടപെടേണ്ടി വരുമാരുന്നില്ല.

You may also like