Saturday, December 6, 2025
E-Paper
Home Highlightsകലൂർ സ്റ്റേഡിയം നവീകരണത്തിനിടെ സ്പോൺസറായ ആ‌ർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണം, പരാതി 

കലൂർ സ്റ്റേഡിയം നവീകരണത്തിനിടെ സ്പോൺസറായ ആ‌ർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണം, പരാതി 

by news_desk
0 comments

കൊച്ചി(Kochi): കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ തുടരുന്നതിനിടെ സ്പോൺസറായ ആ‌ർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണമെന്ന് പൊലീസിൽ പരാതി. സൈറ്റ് ഓഫീസായി പ്രവർത്തിച്ച മുറികളുടെ പൂട്ട് തല്ലിതകർത്താണ് മോഷണമെന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസ് കുത്തിത്തുറന്ന് രേഖകൾ പരിശോധിച്ചതായും ചില രേഖകളും മൊബൈൽ ചാർജറും നഷ്ടപ്പെട്ടുവെന്നും പരാതിയിലുണ്ട്. ജിസിഡിഎ ആണ് സ്പോൺസർക്ക് വേണ്ടി കൊച്ചി പൊലീസിന് പരാതി നൽകിയത്. സ്പോൺസറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിസിഡിഎ പരാതി.

Highlights: Theft reported at sponsor RBC’s site office during Kaloor Stadium renovation

You may also like