Saturday, December 6, 2025
E-Paper
Home Keralaജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി ഇടതുസഖ്യം; തൃശൂർക്കാരി കെ ഗോപിക വൈസ് പ്രസിഡന്റ്

ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി ഇടതുസഖ്യം; തൃശൂർക്കാരി കെ ഗോപിക വൈസ് പ്രസിഡന്റ്

by news_desk
0 comments

ന്യൂഡൽഹി(New Delhi): ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ സീറ്റും നേടി ഇടതുസഖ്യം. തൃശൂർ സ്വദേശി കെ ഗോപിക(എസ്എഫ്ഐ) വൈസ് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കി. എഐഎസ്എ, എസ്എഫ്‌ഐ, ഡിഎസ്എഫ് സഖ്യത്തിലായിരുന്നു മത്സരം. അതിഥി മിശ്ര(ഐസ)യാണ് പ്രസിഡന്റ്.

ജനറല്‍ സെക്രട്ടറിയായി സുനില്‍ യാദവി(ഡിഎസ്എഫ്)നെയും തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ എബിവിപി നേടിയ ജോയിന്റ് സെക്രട്ടറി സ്ഥാനം ഡാനിഷ് അലി(ഐസ)യിലൂടെ ഇടത് സഖ്യം തിരിച്ചുപിടിച്ചു. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേര്‍ണന്‍സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് ഗോപിക. ഇരിങ്ങാലക്കുട സ്വദേശിനിയാണ്.

Highlights: Left alliance sweeps all seats in JNU; Thrissur resident K Gopika becomes vice president

You may also like