ഇടുക്കി:(Idukki) സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് അപകടം. അപകടത്തിൽ ഒരാള്‍ മരിച്ചു. ഇടുക്കി മൂങ്കലാറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുങ്കലാര്‍ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ആള്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് സംഭവം. കുഴിയെടുക്കുന്നതിനിടെ കല്ലറയുടെ കോണ്‍ക്രീറ്റ് സ്ലാബ് കുഴിയിലേക്ക് വീഴുകയായിരുന്നു. ഈ സമയം കുഴിയെടുത്തുകൊണ്ടിരുന്ന കറുപ്പസ്വാമിയുടെ മുകളിലേക്കാണ് സ്ലാബ് വീണത്. സ്ലാബിനടിയിൽപ്പെട്ട കറുപ്പസ്വാമിയെ സ്ഥലത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Highlights:One Killed as Concrete Slab Falls During Burial Preparation