ഇസ്ലാമാബാദ്Islamabad): തങ്ങൾ രഹസ്യമായി ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഞെട്ടിക്കുന്ന അവകാശവാദം പാകിസ്താൻ തള്ളി. ആണവപരീക്ഷണങ്ങൾ നടത്തിയ ആദ്യ രാജ്യം തങ്ങളല്ലെന്നും അത് പുനരാരംഭിക്കുന്ന ആദ്യത്തെ രാജ്യവും തങ്ങളായിരിക്കില്ലെന്നും പാകിസ്താൻ പറഞ്ഞു.
സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) ഒപ്പുവെച്ചിട്ടില്ലെങ്കിലും, പരീക്ഷണങ്ങളിൽ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിർത്തുകയും സംയമനം പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മുതിർന്ന പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി ആണവപരീക്ഷണങ്ങളിൽനിന്ന് അമേരിക്ക വിട്ടുനിൽക്കുമ്പോൾ, റഷ്യ, ചൈന, ഉത്തര കൊറിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ രഹസ്യ ആണവപരീക്ഷണങ്ങൾ തുടരുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
‘അവർ പരീക്ഷണം നടത്തുന്നതുകൊണ്ട് ഞങ്ങളും നടത്തും. ഉത്തര കൊറിയ തീർച്ചയായും പരീക്ഷണം നടത്തുന്നുണ്ട്. പാകിസ്താനും നടത്തുന്നുണ്ട്. ആളുകൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത വിധം ഭൂമിക്കടിയിലാണ് അവർ പരീക്ഷണം നടത്തുന്നത്.’ സിബിഎസ് ന്യൂസ് ലേഖിക നോറ ഓ ഡോണലിനോട് ട്രംപ് പറഞ്ഞു.
എങ്കിലും, ട്രംപിന്റെ പ്രസ്താവനയോട് ആദ്യം പ്രതികരിച്ചത് ചൈനയായിരുന്നു. അവർ ആരോപണം നിഷേധിക്കുകയും ആണവപരീക്ഷണങ്ങൾ നിർത്തിവെക്കാനുള്ള പ്രതിബദ്ധത ചൈന എല്ലായ്പ്പോഴും പാലിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. ആഗോള ആണവനിർവ്യാപന വ്യവസ്ഥ ഉയർത്തിപ്പിടിക്കാൻ യുഎസിനോട് അഭ്യർത്ഥിക്കുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.
Highlights: Pakistan rejects Trump’s claim that it has not conducted a nuclear test
ആണവ പരീക്ഷണം നടത്തിയിട്ടില്ല; ട്രംപിന്റെ വാദം തള്ളി പാകിസ്താൻ
0