ഈ വര്‍ഷത്തെ രണ്ടാം ഘട്ട യുജിസി നെറ്റ് പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ളവര്‍ അവസാന ദിവസത്തിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി എന്‍ടിഎ. 2025 ഡിസംബറില്‍ നടക്കുന്ന നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബര്‍ ഏഴാണ്.
ഇതുവരെ പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷ പൂര്‍ത്തിയാക്കി ഫീസ് അടയ്ക്കണം എന്ന് നോട്ടീസില്‍ നിര്‍ദേശിക്കുന്നുണ്ട്. അപേക്ഷ ഫോം പൂര്‍ത്തിയാക്കിയ ശേഷം ഭാവിയിലെ ആവശ്യങ്ങള്‍ക്കായി പകര്‍പ്പെടുത്ത് സൂക്ഷിക്കുവാനും അപേക്ഷയില്‍ പറയുന്നു. പരീക്ഷാ ഫീസ് അടച്ച് കൃത്യമായി അപേക്ഷ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് പരീക്ഷ എഴുതാന്‍ സാധിക്കുക.
ഇന്ത്യയിലെ യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍ എന്നിവയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്(JRF), അസിസറ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി ചെയ്യാനുള്ള അവസരം എന്നിവയ്ക്കുള്ള യോഗ്യത നേടാനാണ് നെറ്റ് പരീക്ഷ നടത്തുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in -ലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നവംബര്‍ 10 മുതല്‍ 12 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരമുണ്ട്.
Highlights: UGC NET December exam; NTA asks applicants to complete application before November 7
യുജിസി നെറ്റ് ഡിസംബര്‍ പരീക്ഷ; നവംബര്‍ ഏഴിന് മുന്‍പ് അപേക്ഷ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് എന്‍ടിഎ
0