Saturday, December 6, 2025
E-Paper
Home Keralaഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശിയായ മധ്യവയസ്കൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശിയായ മധ്യവയസ്കൻ

by news_desk
0 comments

തിരുവനന്തപുരം(Thiruvananthapuram): അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. അതേസമയം, രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് നിരവധി പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ തുടരുന്നു. ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറിൽ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗ കണക്കാണ് ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തത്.

Highlights: Another death due to amoebic encephalitis in the state; The deceased was a middle-aged man from Attingal.

You may also like