Saturday, December 6, 2025
E-Paper
Home Keralaവോട്ടർപട്ടിക ക്രമക്കേട് ആരോപണം; റിപ്പോർട്ട് സമർപ്പിക്കാതെ അനധികൃത അവധിയെടുത്ത കൊടുവള്ളി നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി

വോട്ടർപട്ടിക ക്രമക്കേട് ആരോപണം; റിപ്പോർട്ട് സമർപ്പിക്കാതെ അനധികൃത അവധിയെടുത്ത കൊടുവള്ളി നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി

by news_desk2
0 comments

കോഴിക്കോട്:(Kozhikode) വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിന് പിറകെ കൊടുവള്ളി നഗസഭാ സെക്രട്ടറിയെ മാറ്റി. ആരോപണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധികൃതമായി അവധിയെടുത്ത നഗരസഭാ സെക്രട്ടറി മനോജ്‌ വിഎസിനെ മാറ്റണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അനിൽകുമാർ നോച്ചിയിലിനാണ് പകരം നഗരസഭാ സെക്രട്ടറിയുടെ ചുമതല. വോട്ട് അനധികൃതമായി മാറ്റിയതും, ഒഴിവാക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ഓഫീസിൽ ഇല്ലെന്ന് ജോയിന്റെ സെക്രട്ടറി സ്ഥിരീകരിച്ചിരിന്നു. ഇതിന് പിന്നാലെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്.

Highlights:Koduvally municipal secretary shifted over voters’ list irregularities

You may also like