Saturday, December 6, 2025
E-Paper
Home Keralaതദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വർധന; സംസ്ഥാനത്ത് പാൽ വില കൂട്ടാൻ സർക്കാർ തീരുമാനം

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വർധന; സംസ്ഥാനത്ത് പാൽ വില കൂട്ടാൻ സർക്കാർ തീരുമാനം

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധന നടപ്പിലാക്കുക. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. നേരിയ വില വർധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Highlights:Kerala to hike milk prices after local polls

You may also like