പാലക്കാട്:(Palakkad) പാലക്കാട് പല്ലശ്ശനയിൽ 9 വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ നീതി തേടി കുടുംബം. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുത്തശ്ശി ഓമന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം ഒൻപതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയിട്ട് ഒരുമാസം പിന്നിട്ടു. കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
സെപ്റ്റംബർ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ആദ്യം ചികിത്സ തേടിയ ജില്ലാ ആശുപത്രിയുടെ പിഴവ് ആവർത്തിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർമാരെ പൂർണമായി സംരക്ഷിച്ചായിരുന്നു ആരോഗ്യ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് എടുത്ത ഏക നടപടി രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തത് മാത്രം. ആരോപണ വിധേയരായ ഡോക്ടർമാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും വീണ്ടും പരാതി കൈമാറി.
Highlights:Family files complaint after 9-year-old girl’s hand amputated; mother’s heartbreaking plea