Saturday, December 6, 2025
E-Paper
Home Highlightsഹൈവേ പൊലീസ് വാഹനം നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറി അപകടം; 3 പൊലീസുകാർക്ക് പരിക്ക്

ഹൈവേ പൊലീസ് വാഹനം നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറി അപകടം; 3 പൊലീസുകാർക്ക് പരിക്ക്

by news_desk
0 comments

കോട്ടയം(Kottayam) : കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 3 പൊലീസുകാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എസ് ഐ നൗഷാദ്, സിവിൽ പൊലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. 

സെബിന്റെ കാലിനും മുഖത്തും പരിക്കേറ്റു. മറ്റ് രണ്ടുപേരുടെയും പരിക്കുകൾ ഗുരുതരമല്ല. മൂന്നു പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന ആളുകളാണ് പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലെത്തിച്ചത്.

Highlights: Highway police vehicle loses control and crashes into side; 3 policemen injured

You may also like