ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇന്നലെ വര്‍ക്കലയില്‍ ഉണ്ടായത്. മദ്യപിച്ച് ട്രെയിനില്‍ കയറിയ ആള് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇതറിഞ്ഞ ഉടന്‍ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തിയ മുഖമുണ്ട് സൗമ്യ. 2011 ഫെബ്രുവരി 23 ന് എറണാകുളത്ത് നിന്ന് ഷൊര്‍ണൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ അതിക്രൂരമായാണ് സൗമ്യ കൊല്ലപ്പെട്ടത്. നിഷ്ഠൂരമായ ആ ക്രൂരകൃത്യത്തിന്റെ മുറിവ് ഉണങ്ങാതെ അവശേഷിക്കുമ്പോഴാണ് സമാനമായ അവസ്ഥയിലേക്ക് കേരളം. കേരളത്തില്‍ സ്ത്രീ സുരക്ഷാ അപകടാവസ്ഥയിലാണ്. പ്രഖ്യാപനങ്ങളില്‍ മാത്രമാണ് സ്ത്രീ സുരക്ഷാ ഒതുങ്ങിപ്പോകുന്നത്. ദിവസംതോറും എത്രയോ വനിതകളാണ് പഠനത്തിനും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം പുറം സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നത്. അവരുടെയൊക്കെ സുരക്ഷിതത്വത്തിന് ആരാണ് ഉത്തരവാദി. രാത്രിയില്‍ ഭയത്തോടെ മാത്രമേ യാത്ര ചെയ്യാന്‍ കഴിയുമെന്നുള്ള എന്നൊരു അവസ്ഥ സൃഷ്ടിക്കുന്ന അരാജകത്വം പറഞ്ഞറിയിക്കാനാവുന്നതിനുമപ്പുറമാണ്. സൗമ്യവധക്കേസിനു ശേഷം സംസ്ഥാനത്ത് വനിതാ കമ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് റെയില്‍വേ പോലീസിന്റെയും കേരള പോലീസിന്റെയും നിരന്തരമായ നിരീക്ഷണം പകലന്നോ രാത്രിയെന്നോ ഭേദമില്ലാതെ ഉണ്ടായിരുന്നു. അത് വീണ്ടും പുനസ്ഥാപിക്കേണ്ടിയിരിക്കുന്നു.ഫലപ്രദമായ രീതിയില്‍ ട്രെയിനു ഉള്ളിലെ ക്രിമിനലുകളില്‍ നിന്ന് സ്ത്രീകളുടെയും മറ്റു യാത്രക്കാരുടെയും ജീവനും സ്വത്തും സംരക്ഷിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ച് റെയില്‍വേയും സംസ്ഥാന പൊലീസും ആലോചിക്കണം.
ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുശോചനങ്ങള്‍ക്കും താല്‍ക്കാലിക ജാഗ്രതകള്‍ക്കും അപ്പുറം ശാശ്വതമായ കൃത്യതയാര്‍ന്ന ഇടപെടലാണ് ആവശ്യം. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായ തോതില്‍ വര്‍ദ്ധിച്ചുവരികയാണ്. ഈയൊരു റിപ്പോര്‍ട്ടിനെ മുഖവിലക്കെടുത്ത് സംസ്ഥാന ആഭ്യന്തര വകുപ്പ് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. പലപ്പോഴായി ലഭിക്കുന്ന അപകടങ്ങളെ റിപ്പോര്ട്ട്തുടങ്ങിയവയെ സൂചനകളായി കണ്ട് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും.
പ്രായഭേദമന്യേ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു,ആ വസ്തുതയെ തള്ളിക്കളയാന്‍ ആവുന്നില്ല.
ഇതിനുമുമ്പ് ഡല്‍ഹിയിലും പെരുമ്പാവൂരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നമ്മുടെ സഹോദരിമാര്‍ക്ക് നേരെ ഉണ്ടായിട്ടുള്ള ലൈംഗികവും അല്ലാതെയും ഉള്ള അതിക്രമങ്ങള്‍ നിരവധിയാണ്. വിദ്യാര്‍ത്ഥികളും യുവജനങ്ങളും ആണ് ഇതില്‍ ഭൂരിഭാഗവും. സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചിരട്ടാക്കരുത്. സ്ത്രീ സുരക്ഷയെ തുലാസില്‍ നിര്‍ത്തി ഇവിടെ ഒരു സാമൂഹിക പുരോഗതിയും പൂര്‍ണ്ണമാവില്ല.
————————————————————————-
അഭിമാനകരം, ഇന്ത്യയുടെ പെണ്‍കരുത്ത്
അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണിത് ഇന്ത്യയ്ക്ക്. ഡിവൈ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ആഹ്ലാദത്തിന്റെ കണ്ണീര് മഴയായിരുന്നു., ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമായി 52 റണ്‍സിന് ഭക്ഷിണാഫ്രിക്കയെ തോല്പിച്ചു നേടിയ വിജയം. 2005 ലും 2017 ലും സെമി ഫൈനലില്‍
വീണുപോയെടുത്തതെന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ടീം ഇന്ത്യ പൊരുതി നേടിയ ഐസിസി വനിത ലോക കിരീടം. 2023 ലെ പുരുഷ ലോക്കപ്പ് പരാജയപ്പെട്ട ദിവസത്തില്‍ തന്നെ ഹര്മന് പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പെണ്‍പട നേടിയ ജയം ഇരട്ടി മധുരമായി .
മത്സരത്തില്‍ ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റണ്‍സില്‍ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യ. ഷെഫാലി വര്‍മ(87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45) എന്നിവര്‍ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹര്‍മന്‍പ്രീത് കൗര്‍(20 ) എന്നിവര്‍ പ്രകടനങ്ങള്‍ ഇന്ത്യയുടെ വിജയ സോപാനത്തിക്കുള്ള ചവിട്ടു പടികളായി മാറി. ദീപ്തി ശര്‍മ അഞ്ചു വിക്കറ്റും ഷെഫാലി വര്‍മ രണ്ട് വിക്കറ്റും ബ്ലോളിങ്ങിലൂടെ ഇന്ത്യയ്ക്ക് വേണ്ടി നേടി. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് സെഞ്ച്വറിയുമായി ഭക്ഷിണാഫ്രിക്കയുമായി നല്ല പ്രകടനം നടത്തിയെങ്കിലും. 98 പന്തില്‍ 11 ഫോറുകളും ഒരു സിക്സറും അടക്കം 101 റണ്‍സായിരുന്നു ലോറയുടെ ഭാഗത്ത് നിന്ന് ടീമിന് ലഭിച്ചത്. കളിയുടെ തുടക്കം മുതല്‍ അവസാനം വരെ തികച്ചും ആരോഗ്യകരമായ രീതിയില്‍ നടന്ന മത്സരം മാതൃകാപരമാണ്. അസാധ്യമായതിനെ സാധ്യമാക്കി വരുന്ന തലമുറയ്ക്കും കാലത്തിനും തലയുയര്‍ത്തി നടക്കാന്‍ പാകത്തില്‍ ചരിത്രം നേട്ടം കരസ്ഥമാക്കിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഒരിക്കല്‍ കൂടി അഭിവാദ്യം ചെയ്യുന്നു.