തിരുവനന്തപുരം (Thiruvananthapuram): ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിൽ. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ഉപരാഷ്ട്രപതി സംവദിക്കും. നാളെ തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്‌ട്രപതി സന്ദർശിക്കും. ഉപരാഷ്‌ട്രപതിയായ ശേഷമുള്ള സി.പി രാധാകൃഷ്ണന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
Highlights: Vice President CP Radhakrishnan to arrive in Kerala today; will inaugurate the jubilee celebrations of Kollam Fatima Mata College