സംസ്ഥാനത്തെ നെൽക്കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമില്ലാതെ അനിശ്ചിതത്വം തുടരുന്നത് ആശങ്കാജനകമാണ്. നെല്ല് സംഭരണത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ മില്ല് ഉടമകൾ സർക്കാരുമായി ആശയവിനിമയം നടത്തി സമയബന്ധിതമായി നെല്ലുകൾ സംഭരിക്കാമെന്ന് തീരുമാനമിടുത്തെങ്കിലും അത് കാറ്റിൽ പാറത്തിക്കൊണ്ട് ആലപ്പുഴയിൽ മാത്രമാണ് നെല്ലെടുപ്പ് നടന്നിട്ടുള്ളത്. തൃശൂരിലും പാലക്കാടും ഹെക്ടറ് കണക്കിന് നെല്ലാണ് കൊയ്ത്ത് കഴിഞ്ഞ് കിടക്കുന്നത്.
മില്ലുടമകൾക്കിടയിൽ നിലനിൽക്കുന്ന കച്ചവട താൽപ്പര്യത്തിന് ഇരകളായി മാറുകയാണ് നെല്ല് കർഷകർ. സമയം തെറ്റി പെയ്യുന്ന മഴയിൽ ഇല്ലാതെയാക്കുന്നത് കർഷകരുടെ കഠിനാധ്വാനമാണ്. ഇത്തരത്തിലുണ്ടാകുന്ന തടസങ്ങൾ പരിഹാരിക്കാൻ സർക്കാർ മില്ലുടമകളുമായി കൃത്യമായ വ്യവസ്ഥയോടുള്ള ഉടമ്പടി ഉണ്ടാക്കണമെന്നാണ് കർഷകരുടെ നിലപാട്. പാകമായ നെല്ല് മഴ മൂലം ചാഞ്ഞ് നശിച്ചു പോകുകയാണ്. ഓരോ വർഷവും നെല്ല് സംഭരണവും നിലനിൽക്കുന്ന അനിശ്ചിതത്വം വർധിക്കുന്നതിന് സർക്കാർ അടിയന്തരമായി പരിഹാരം കാണണം. കേരളത്തിൻ്റെ കാർഷിക മേഖലയെ സ്വകാര്യ മേഖലയ്ക്ക് അടിയറവ് വെക്കാതെ സർക്കാർ തന്നെ സംഭരിക്കാൻ സംവിധാനം ഒരുക്കണം.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് തുച്ഛവും മില്ലുടമകളുടെ താൽപ്പര്യങ്ങൾക്കനുസ്യതമായും ലഭിക്കുന്ന നെല്ല് ഉള്ളതിനാൽ ഇവർ നമ്മുടെ കർഷകരെ അവഗണിക്കുന്നത്, അതുകൊണ്ട് മില്ലുടമകൾക്ക് പകരം കാർഷിക സഹകരണ സംഘങ്ങൾ നെല്ല് സംഭരണം നടത്താൻ സർക്കാർ തയ്യാറാകണം. കാലാവസ്ഥയിൽ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങൾ വിളികളിൽ ഭീമമായ നഷ്ടങ്ങൾക്ക് ഇടവരുത്തുന്നുണ്ട് ആയതിനാൽ അത്തരം സാഹചര്യങ്ങൾ പരിഹരിക്കാൻ ശാസ്ത്രീയമായ വശങ്ങൾ കണ്ടെത്തണം. അതോടൊപ്പം തന്നെ ഓരോ വർഷത്തെയും നെല്ലെടുപ്പിന് ആവശ്യമായ തുകകൾ വകയിരുത്തണമെന്ന് കർഷകർ നിരവധി കാലമായി ആവശ്യപ്പെടുന്നുണ്ട്. വിളവെതു തന്നെയായാലും അതിന് അതിന്റേതായ സമയം കാലം എന്നിവയുണ്ട്.
ഇവിടെ മികച്ച വിളയും ന്യായമായ വിലയും മാത്രമേ കർഷകരിൽ നിന്നുള്ള എന്നിട്ടും സമയബന്ധിതമായി ഇതെല്ലാം സംഭരിക്കപ്പെടുന്നില്ല എന്നുള്ളത് നമ്മുടെ സംവിധാനത്തിൻ്റെ ന്യൂനതയാണ്. സമഗ്രമായ മാറ്റത്തോടെ വരുംകാലത്തെങ്കിലും അനാവശ്യമായ തർക്കങ്ങളും താല്പര്യങ്ങളും ഇല്ലാതെ നെല്ല് സംവരണം സുഗമവും സുതാര്യവുമായി നടത്തപ്പെടണം. വിത്തിറക്കി നൂറുമേനി കൊയ്യുന്ന കർഷകന് അവൻ്റെ വിയർപ്പിന്റെ വില ലഭിക്കണം.
Highlights: Taniniram editorial today 03-11-2025
നെൽകർഷകരുടെ നിലവിളി കേൾക്കണം സർക്കാരേ
0
previous post