കൊച്ചി: അർജന്റീന മത്സരത്തിനായി കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് മൂന്നുപേർ ഒപ്പുവെച്ച ഒരു കത്തിനെ മാത്രം അടിസ്ഥാനമാക്കി. ജിസിഡിഎ സെക്രട്ടറിയും സ്പോർട്സ് കേരളയുടെ പ്രതിനിധിയും സ്പോൺസർ ആന്റോ അഗസ്റ്റിന്റെ പ്രതിനിധിയുമാണ് ഒപ്പുവെച്ചിരിക്കുന്നത്.
ഒരു കരാറിന്റെ അനുബന്ധമായി തയാറാക്കിയ കത്തിൽ സ്റ്റേഡിയം നിൽക്കുന്ന 31 ഏക്കർ സ്ഥലം സെപ്തംബർ 26 മുതൽ നവംബർ 30 വരെ കൈമാറുന്നുവെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്പോൺസറുമായി യാതൊരു കരാറോ ബന്ധമോ ഇല്ലെന്നാണ് ജിസിഡിഎ ആവർത്തിച്ച് പറഞ്ഞിരുന്നത്. സ്പോർട്‌സ് കേരള ഫൗണ്ടേഷനാണ് സ്റ്റേഡിയം കൈമാറിയതെന്ന് ജിസിഡിഎ പറഞ്ഞത്. ഈ വാദം പൊളിക്കുന്നതാണ് പുറത്തുവന്ന കത്ത്.
നിയമപ്രകാരമല്ലാത്ത ഒരു രേഖയിലും ഒപ്പിടാൻ ജിസിഡിഎ സെക്രട്ടറിക്ക് അനുമതിയില്ല. സ്റ്റേഡിയം കൈമാറുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ട്. അലോട്മെന്റ് ഓർഡറോ കരാറോ ഇല്ലാതെ രേഖയിൽ ഒപ്പിടാൻ പാടില്ല. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജിസിഡിഎ ഒപ്പുവെച്ചത്.
Highlights: Kaloor Stadium was handed over to the sponsor in a ‘rigged deal’; More evidence of match-fixing revealed