0
കോഴിക്കോട്(Kozhikode): കക്കോടിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ മതിലിടിഞ്ഞ് വീണ് ഒരു മരണം. തകർന്ന മതിലിനിടയിൽ കുടുങ്ങിയ ഒഡീഷ സ്വദേശിയാണ് മരിച്ചത്. ഇയാളെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു.
നിർമാണത്തിലിരുന്ന വീടിൻ്റെ ചുറ്റുമതിൽ കെട്ടുന്നതിനിടെയാണ് അപകടം. സമീപത്തെ വീടിന്റെ മതിൽ തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വെള്ളിമാടുകുന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Highlights: Accident: One dead after wall of house collapses in Kakkodi, Kozhikode