Saturday, December 6, 2025
E-Paper
Home Businessപവന് 200 രൂപ കുറഞ്ഞു; 90,000 ത്തിന് മുകളിൽ തുടർന്ന് സ്വർണവില

പവന് 200 രൂപ കുറഞ്ഞു; 90,000 ത്തിന് മുകളിൽ തുടർന്ന് സ്വർണവില

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. പവന് 200 രൂപയാണ് കുറഞ്ഞതെങ്കിലും സ്വർണവില ഇപ്പോഴും 90,000 ത്തിന് മുകളിൽ തന്നെയാണ്. ഇന്നലെ രണ്ട് തവണയായി 1,320 രൂപ സ്വർണത്തിന് വർദ്ധിച്ചത്. ഇത് സ്വർണാഭരണ ഉപഭോക്താക്കളെ വീണ്ടും ആശങ്കയിലാക്കിയിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,200 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

അന്താരാഷ്ട്ര സ്വർണ്ണ നിരക്കുകഴിലുണ്ടാകുന്ന ഇടിവാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. യുഎസ് ഫെഡ് നിരക്ക് കുറച്ചതിന്റെ പ്രതീക്ഷകൾ മങ്ങുന്നതും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മെച്ചപ്പെടുന്നതും സ്വർണ്ണത്തിന്റെ വില കുറയുന്നതിന് കാരണമാകുന്നുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

Highlightsl: gold rate today

You may also like