Saturday, December 6, 2025
E-Paper
Home Keralaശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലേർട്ട്, കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യത

ശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലേർട്ട്, കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യത

by news_desk
0 comments

തിരുവനന്തപുരം(Thiruvanathapuram): സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരും. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്. അതിശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ എട്ട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40 കിലോ മീറ്റൽ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Highlights: kerala rain alert updation

You may also like