Saturday, December 6, 2025
E-Paper
Home Kerala“വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തന്റെത് പക്വതയും സംസ്കാരവും ഇല്ലാത്തവർ മാത്രമാണ് ഇങ്ങനെ പ്രതികരിക്കുക” വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ

“വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തന്റെത് പക്വതയും സംസ്കാരവും ഇല്ലാത്തവർ മാത്രമാണ് ഇങ്ങനെ പ്രതികരിക്കുക” വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ

by news_desk2
0 comments

തൃശ്ശൂര്‍:(Thrissur) എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പരാമർശത്തില്‍ മറുപടിയുമായി ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ. അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും ഒരോരുത്തരുടേയും പ്രതികരണമെന്നാണ് കെ ബി ഗണേഷ് കുമാറിന്‍റെ മറുപടി. വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തന്‍റെ ലെവൽ. പക്വതയും സംസ്കാരവും ഇല്ലാത്തവരും ഈ രീതിയിൽ പ്രതികരിക്കും താൻ ആ രീതിയിൽ താഴാൻ ആഗ്രഹിക്കുന്നില്ല. വെള്ളാപ്പള്ളിയുടെ മോശം ഭാഷ വെള്ളാപ്പള്ളിയുടെ സംസ്കാരമാണ്. ആ സംസ്കാരത്തിലേക്ക് താഴാൻ താനില്ല. വെള്ളാപ്പള്ളിക്ക് മറുപടി ഇല്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ ​ഗുരുതര പരാമർശങ്ങളാണ് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്. ​ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടിയ ആളാണ് ഗണേഷ് കുമാറാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ‘ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ​ഗണേഷ് കുമാർ. അവന്റെ പാരമ്പര്യം ആണിത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ്. സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയെടുത്തത്’- വെള്ളാപ്പള്ളി പറഞ്ഞു.

Highlights:I’m not on Vellappally’s level K. B. Ganesh Kumar in response to Vellappally

You may also like