Saturday, December 6, 2025
E-Paper
Home Entertainment‘മേ ഹൂ ഉസ്താദ്’; മോഹൻലാൽ ചിത്രം വീണ്ടും തീയറ്ററിലേക്ക്

‘മേ ഹൂ ഉസ്താദ്’; മോഹൻലാൽ ചിത്രം വീണ്ടും തീയറ്ററിലേക്ക്

by news_desk
0 comments

കൊച്ചി(Kochi)വീണ്ടുമൊരു മോഹൻലാൽ ചിത്രം കൂടി തിയേറ്റകളിൽ റീ റിലീസിനെത്തുന്നു. 27 വർഷങ്ങൾക്ക് ശേഷം 4K മികവോടെ ഉസ്താദ് ആണ് റീ റിലീസിന് ഒരുങ്ങുന്നത്. സ്ഫടികവും രാവണപ്രഭുവും മണിച്ചിത്രത്താഴുമൊക്കെ തിയേറ്ററുകളിൽ വൻ തരംഗമായതിന് പിന്നാലെയാണ് ഉസ്താദ് ആരാധകരിലേക്കെത്തുന്നത്.

1999ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം, രഞ്ജിത്ത് എഴുതി സിബിമലയിൽ ആണ് സംവിധാനം ചെയ്തത്. കൺട്രി ടോക്കീസിൻ്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് ചിത്രം നിർമിച്ചത്. ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണി വിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെൻ്റ്, ജനാർദനൻ, സായികുമാർ, ശ്രീവിദ്യ, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു, ഗണേഷ് കുമാർ, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ, ജോമോൾ, സുധീഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി.

രാജീവ് അഞ്ചൽ സംവിധാനം ചെയ്ത മോഹൻലാലിന്റെ ക്ലാസിക് ചിത്രം ഗുരുവും ഉടൻ തീയറ്ററിലെത്തും. നടനും സംവിധായകനുമായ മധുപാൽ ഒരു അഭിമുഖത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

Highlights:’Main Hoo Ustad’; Mohanlal’s film returns to theaters

You may also like