Saturday, December 6, 2025
E-Paper
Home Localസഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

by news_desk1
0 comments

കോഴിക്കോട്(Kozhikode): അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സ്കൂൾ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്. മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വീടിന്‍റെ മുൻപിൽ വച്ചാണ് അപകടം നടന്നത്.സഹോദരിയെ വാനിൽ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയത്ത് അമ്മയുടെ കൈവിട്ടു പോയ കുട്ടി വാനിന് മുന്നിൽ പെടുകയായിരുന്നു.

Highlights: Three-year-old boy dies tragically while trying to get his sister off the school van, accident in front of his mother’s eyes

You may also like