Saturday, December 6, 2025
E-Paper
Home Keralaചെന്താമരയെ ഭയന്ന് സാക്ഷി നാടുവിട്ടു; സജിതയെ വെട്ടിക്കൊന്ന കേസില്‍ വിധി ഇന്ന്

ചെന്താമരയെ ഭയന്ന് സാക്ഷി നാടുവിട്ടു; സജിതയെ വെട്ടിക്കൊന്ന കേസില്‍ വിധി ഇന്ന്

by news_desk1
0 comments

പാലക്കാട്(Palakkad): നെന്മാറയില്‍ സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമരയുടെ വിധി ഇന്ന്. ജില്ലാ അഡീഷണല്‍ കോടതിയാണ് വിധി പറയുന്നത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ കേസിലെ സാക്ഷി നാടുവിട്ടു.

ചെന്താമരയെ ഭയന്നാണ് പ്രധാന സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടത്. സജിതയുടെ വീട്ടില്‍ നിന്ന് കൊലയ്ക്ക് ശേഷം ചെന്താമര വരുന്നത് പുഷ്പ കണ്ടിരുന്നു. പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു. ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും തനിനിറത്തോട് പറഞ്ഞു.

ചെന്താമരയെ തൂക്കിലേറ്റണം. ചെന്താമര അച്ഛനേയും അമ്മയേയും മുത്തശ്ശിയേയും കൊന്നു. ചെന്താമര ജീവിച്ചിരിക്കുന്നത് തന്നെ ഭയമാണ്. ഞങ്ങളെയും ആക്രമിക്കുമോ എന്ന ഭയത്തില്‍ ഉറങ്ങാന്‍ പോലും കഴിയാറില്ല. പോത്തുണ്ടിയില്‍ ബോയന്‍ നഗറിലെ പലരും ചെന്താമരയെ ഭയന്ന് താമസം മാറി. സ്വസ്ഥമായി ഭയമില്ലാതെ ജീവിക്കാന്‍ ചെന്താമരയെ വധശിക്ഷയ്ക്ക് വിധിക്കണം’, മക്കള്‍ പ്രതികരിച്ചു.

Highlights: Nenmara Sajitha case judgement held today

You may also like