70,000 ത്തിലധികം മനുഷ്യരുടെ ജീവൻ അപഹരിച്ച് ദുരന്തസമാനമായ നാളുകൾ സമ്മാനിച്ച ലോക മനസാക്ഷിയുടെ കണ്ണുനീർ രക്തമായി മാറിയ ഇസ്രായേൽ ഹമാസ് സംഘർഷത്തിന് വിരാമം ആയിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ്ട്രംപ് മുന്നോട്ടുവച്ച ഇരുപതിന് സമാധാന പദ്ധതികളുടെ കൂടി ഭാഗമായി ബദികൾ അകപ്പെട്ട അവശേഷിക്കുന്ന മനുഷ്യരെ മോചിപ്പിക്കാനുള്ള തീരുമാനം സമാധാന പ്രേമികൾക്ക് ആകെ നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവുന്നതിനുമപ്പുറമാണ്. രണ്ടുമൂന്നു വർഷങ്ങൾ കാലമോ ദേശമോ നിറമോ ജാതിയോ വർഗ്ഗമോ വർണ്ണമോ ഏതെന്ന് അപ്പുറം ഒന്നുമറിയാതെ ഇരുട്ട് മുറികൾക്കുള്ളിൽ അടച്ചിടപ്പെടുന്നതിന്റെ സ്വാതന്ത്ര്യമില്ലമയുടെ വാക്കുകൾ കൊണ്ട് വിവരിക്കാൻ ആവുന്നതിനുമപ്പുറം സങ്കടകരമായ ഭീകരാവസ്ഥയുടെ നടക്കുന്ന കാലത്തിന് നരകയാതനകൾക്ക് അറുതി കുറിച്ച് കൊണ്ട് അവർ മോചിതരാകുന്നതിനോടൊപ്പം തന്നെ സമാധാന വഴിയിലേക്ക് ഇസ്രായേലും ഹമാസും നീങ്ങുന്നതും ഈ കഴിഞ്ഞ രാത്രിയുടെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിലയറിയുന്ന ഉള്ളിലെപ്പോഴും നന്മയുടെ നനവ് പറ്റിയിട്ടില്ല മനുഷ്യസമൂഹത്തിന് പിന്നിട്ട നാളുകൾ ആശങ്കാജനകമായിരുന്നു. എന്ത് സംഭവിക്കും ആകുലതയോടെ ദിവസങ്ങളെ മണിക്കൂറുകൾ തള്ളി നിൽക്കേണ്ടി വരുന്ന അവസ്ഥ നീ ഒരിക്കലും ഒരുകാലത്തും ഉറവിടം ഉണ്ടാകരുത്. രണ്ടുവർഷമായി തടവിലായിരുന്ന 7 ഇസ്രായേൽ ബന്ധികളെയാണ് ആദ്യഘട്ടത്തിൽ ബോധിപ്പിച്ചത് രണ്ടാംഘട്ടത്തിൽ ഇന്നലെ തന്നെ ബാക്കിയുള്ള 13 പേരെയും മോചിപ്പിക്കുകയുണ്ടായി. രണ്ടായിരത്തോളം പാലസ്തീൻ തടവുകാരെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ത്വരിതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംഘർഷത്തിന്റെ ഭയാനകമായ അതിജീവിക്കാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. ഇത്ര ക്രൂരവും പൈശാചികവുമായ രീതിയിൽ സമീപകാലത്ത് ഒന്നും ലോകം നടുങ്ങി വിറച്ചിട്ടില്ല. വംശഹത്യയുടെ ഇരകളായി പട്ടിണി കിടന്ന് മരിക്കേണ്ടി വന്നത് ഇസ്രായേൽ എന്നോ പാലസ്തീൻ എന്നോ തിരിച്ചറിയാനാവാത്ത പാവം പിഞ്ചുകുഞ്ഞുങ്ങളാണ്. 18,430 പേർ കുട്ടികളും സ്ത്രീകളും മരണസംഖ്യയിൽ ഉൾപ്പെടും. ചോര മരവിപ്പിക്കുന്ന മൃഗീയമായ കൊടുംക്രൂരതയാണ് ഇതുവരെ നടന്നിട്ടുള്ളത്. ചരിത്രത്തിൽ ഏതുതരത്തിലുള്ള യുദ്ധത്തോട് സന്ധി ചെയ്യാൻ നിന്നാലും മനുഷ്യരെ പച്ച മാംസത്തിനു തുല്യം കണക്കാക്കാതെ പൈശാചികമായി ഇല്ലാതാക്കുന്നതിനോട് യോജിക്കാനാവില്ല. ഇനി ഒരിക്കലും അത്തരം ദാരുണമായ അവസ്ഥകൾ അഭിമുഖീകരിക്കാൻ ലോകത്തിനിട വരാതിരിക്കട്ടെ എന്നാണ് മാനവസമൂഹം ഒന്നാകെ പ്രത്യാശിക്കുന്നത്. സമാധാനത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആഘോഷ നിമിഷങ്ങളാണ് ഇസ്രായേലിലും പാലസ്തീനിലും എങ്കിലും ദൃശ്യവും അദൃശ്യവുമായ ചങ്ങലക്കെട്ടുകൾക്കിടയിൽ ഞെരിഞ്ഞ അമർന്ന് ഇല്ലാതായിപ്പോയി ആയിരക്കണക്കിന് വരുന്ന ബാല്യങ്ങൾ നമ്മുടെയൊക്കെ ഉറക്കം കെടുത്തുന്നുണ്ട്. അവരുടെ ശവകുടീരങ്ങൾക്കു മുന്നിൽ തീർത്താൽ തീരാത്ത ഹൃദയവേദനയോടെ ഈ നിമിഷത്തിൽ ആദരവിന്റെ സ്നേഹപുഷ്പങ്ങൾ അർപ്പിക്കുന്നു.
സമാധാനം പുലരട്ടെ
0
previous post