Saturday, December 6, 2025
E-Paper
Home Keralaകൊച്ചിയിലെ ഹിജാബ് തർക്കം: സ്കൂൾ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ല, യൂണിഫോം എല്ലാവർക്കും ബാധകമെന്ന് മന്ത്രി വി ശിവൻകുട്ടി

കൊച്ചിയിലെ ഹിജാബ് തർക്കം: സ്കൂൾ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ല, യൂണിഫോം എല്ലാവർക്കും ബാധകമെന്ന് മന്ത്രി വി ശിവൻകുട്ടി

by news_desk2
0 comments

തിരുവനന്തപുരം:(Thiruvananthapuram) കൊച്ചിയിൽ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ട സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും സ്കൂൾ യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യണം, മറ്റു തരത്തിലേക്ക് പോകുന്ന രീതി ഉണ്ടാകരുത്. വിഷയം പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്നും ഡിഇഓയോട് അന്വേഷിക്കാൻ പറയുമെന്നും അദ്ദേ​ഹം പറഞ്ഞു.

Highlights:Kochi hijab row: Uniform rule applies to all, says Minister Sivankutty

You may also like