കൊല്ലം: വിശ്വാസ സംരക്ഷണത്തിനായി കെപിസിസിയുടെ നാല് മേഖലാ ജാഥകൾ നാളെ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ശബരിമലയിലെ സ്ഥിതി കൂടുതൽ വഷളാകുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് പ്രതിസ്ഥാനത്തെന്നും കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻ്റുമാരും ഉത്തരവാദികളാണ്. ഉദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി കൈ കഴുകുന്നു. ദേവസ്വം മന്ത്രി ഉൾപ്പടെ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ വേണം. 2019ലെ ബോർഡിനെ മാത്രം പ്രതി ചേർത്താൽ പോര. ഇപ്പോഴത്തെ ബോർഡിനെയും പ്രതി ചേർക്കണം. ശബരിമല വിഷയത്തിൽ സർക്കാരിന് പലതും മറയ്ക്കാൻ ഉണ്ടാകും. ചില അവതാരങ്ങൾ ശബരിമല കേന്ദ്രീകരിച്ചു കൊള്ള നടത്തുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Highlights:To safeguard faith, KPCC’s four regional marches to begin tomorrow; led by MP Kodikunnil Suresh