വാഷിംഗ്ടൺ ഡിസി(WASHINGOTON): യുഎസിലെ രണ്ടിടത്ത് നടന്ന വെടിവയ്പ്പിൽ ആറു പേർ മരിച്ചു. മിസിസിപ്പിയിലെ ലെലാൻഡിലും ഹൈഡൽബർഗിലുമാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിൽ 12 പേർക്ക് പരിക്കേറ്റു.
ലെലാൻഡ് ഹൈസ്കൂൾ കാമ്പസിൽ ഫുട്ബോൾ ടീമിന്റെ മത്സരത്തിനിടെയാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിൽ മരിച്ച നാലു പേരെയും ആശുപത്രിയിലേക്ക് മാറ്റി.
ഹൈഡൽബർഗിൽ ഉണ്ടായ മറ്റൊരു വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സ്കൂൾ കാമ്പസിൽ വച്ച് രണ്ടുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ് മേധാവി കോർണൽ വൈറ്റ് പറഞ്ഞു. മരിച്ചത് വിദ്യാർഥികളാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. വെടിവയ്പുമായി ബന്ധപ്പെട്ട് 18 വയസുള്ള ടൈലർ ജറോഡ് ഗുഡ്ലോ എന്നയാളെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Highlights: Shootings in two locations in the US; six dead