Saturday, December 6, 2025
E-Paper
Home Localസിപിഐ തൃശൂര്‍ ജില്ലാ അസി.സെക്രട്ടറിമാരായിഅഡ്വ. ടി ആര്‍ രമേഷ് കുമാറിനെയും ഇ എം സതീശനെയുംതെരഞ്ഞെടുത്തു

സിപിഐ തൃശൂര്‍ ജില്ലാ അസി.സെക്രട്ടറിമാരായിഅഡ്വ. ടി ആര്‍ രമേഷ് കുമാറിനെയും ഇ എം സതീശനെയുംതെരഞ്ഞെടുത്തു

by news_desk
0 comments

തൃശൂര്‍(THRISSUR): സിപിഐ തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി അഡ്വ. ടി ആര്‍ രമേഷ്‌കുമാറിനെയും ഇ എം സതീശനെയും തെരഞ്ഞെടുത്തു. ശനിയാഴ്ച ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗമാണ് പുതിയ അസി.സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്. ജില്ലാ എക്‌സിക്യുട്ടീവിലേക്ക് ഇ ടി ടൈസണ്‍ എംഎല്‍എ, സി സി വിപിന്‍ചന്ദ്രന്‍, പി മണി, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പില്‍ എന്നിവരെയും തെരഞ്ഞെടുത്തു. തൃശൂര്‍ ബാറിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍ ചാഴൂര്‍ സ്വദേശിയാണ്. കഴിഞ്ഞ കൗണ്‍സിലില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. നിലവില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. യുവകലാസാഹിതി രക്ഷാധികാരിയും കലാ-സാംസ്‌കാരികരംഗത്തെ നിറസാന്നിദ്ധ്യവുമായ ഇ എം സതീശന്‍ വടക്കാഞ്ചേരി സ്വദേശിയാണ്.

കെ ജി ശിവാനന്ദന്‍, അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍, ഇ എം സതീശന്‍, പി ബാലചന്ദ്രന്‍, വി എസ് പ്രിന്‍സ്, ടി കെ സുധീഷ്, ഷീല വിജയകുമാര്‍, എം ആര്‍ സോമനാരാണന്‍, കെ എസ് ജയ, ടി പ്രദീപ്കുമാര്‍, ഷീന പറയങ്ങാട്ടില്‍, കെ വി വസന്തകുമാര്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, സി സി വിപിന്‍ചന്ദ്രന്‍, കെ പി സന്ദീപ്, പി മണി, രാഗേഷ് കണിയാംപറമ്പില്‍ എന്നിവരാണ് പുതിയ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

Highlights: Adv. TR Ramesh Kumar and EM Satheesan elected as CPI Thrissur District Assistant Secretaries

You may also like