കോഴിക്കോട്(Kozhikode): വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. അന്വേഷണം നടത്തുന്നത് മൂന്ന് ഏജൻസികളാണെന്നും ഇഡി സമൻസ് നൽകിയിട്ടും തുടർനടപടി ഉണ്ടായില്ലെന്നും അനിൽ അക്കര പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൻ ഹാജരായില്ലെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് വിവേക് വിജയൻ ഹാജരാകാത്തത്? എന്തുകൊണ്ട് തുടർനടപടിയില്ലെന്ന് കേന്ദ്രം വിശദീകരിക്കണമെന്നും നിർമല സീതാരാമൻ മറുപടി പറയണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. ക്ലിഫ് ഹൗസിലേക്ക് നോട്ടീസയച്ചത് ഗൗരവതരമാണ്. വിവേക് പ്രതിസ്ഥാനത്ത് വരേണ്ട ആളാണ്. കേന്ദ്രവുമായി നടന്നത് കൃത്യമായ ഡീലാണെന്നും അനിൽ അക്കര ആരോപിച്ചു.
Highlights: Vadakancherry Life Mission case; ED notice against Chief Minister’s son; ‘Center should explain why no further action is being taken’: Anil Akkara