Saturday, December 6, 2025
E-Paper
Home Keralaകൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ കൃഷിയിടത്തിലെ പന്നി ശല്യം കുറയും, മന്ത്രി പി പ്രസാദ്

കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ കൃഷിയിടത്തിലെ പന്നി ശല്യം കുറയും, മന്ത്രി പി പ്രസാദ്

by news_desk1
0 comments

ആലപ്പുഴ(Alappuzha): കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരം ഉണ്ടാകാൻ കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ മതിയെന്ന് മന്ത്രി പി പ്രസാദ്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനായി പാലമേൽ പഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പരാമർശം. കൃഷിയിടത്തിൽ കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണം.

കേന്ദ്ര നിയമം അതിന് അനുവദിക്കുന്നില്ല. കൊന്ന് തിന്നാൻ അനുവദിച്ചാൽ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരമാകും. പന്നി വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ എന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

Highlights: Allowing the slaughtered pig to eat will reduce the nuisance of pigs on farms, says Minister P Prasad

You may also like