Saturday, December 6, 2025
E-Paper
Home Sportsജയ്സ്വാളും നിതീഷും മടങ്ങി, സെഞ്ചുറിയിലേക്ക് ബാറ്റുവീശി ഗില്‍, വിന്‍ഡീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്

ജയ്സ്വാളും നിതീഷും മടങ്ങി, സെഞ്ചുറിയിലേക്ക് ബാറ്റുവീശി ഗില്‍, വിന്‍ഡീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്

by news_desk1
0 comments

ന്യൂ ഡൽഹി (New Delhi)വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ ശക്തമായ നിലയിൽ. 318-2 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെന്ന നിലയിലാണ്. 75 റണ്‍സോടെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ഏഴ് റണ്‍സുമായി ധ്രുവ് ജുറെലും ക്രീസില്‍.

175 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും 43 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ജയ്സ്വാള്‍ റണ്ണൗട്ടായപ്പോള്‍ നിതീഷിനെ വാറിക്കനാണ് പുറത്താക്കിയത്.

യശസ്വി ജയ്സ്വാളിന്‍റെ ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ ഇന്നലത്തെ സ്കോറിനോട് രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത ജയ്സ്വാള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു.

മിഡോഫിൽ ഫീല്‍ഡ് ചെയ്യുകയായിരുന്ന ടാഗ്നരെയ്ന്‍ ചന്ദര്‍പോളിന്‍റെ കൈകളിലേക്ക് പന്ത് അടിച്ച ജയ്സ്വാള്‍ റണ്ണിനായി ഓടിയെങ്കിലും ഗില്‍ ഓടാതെ നിന്നു. ഇതുകണ്ട് ജയ്സ്വാള്‍ പിച്ചിന് നടുവിലെത്തി തിരിച്ചോടിയെങ്കിലും അതിനകം ചന്ദര്‍പോളിന്‍റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ച് ബെയ്ല്‍സിളക്കിയിരുന്നു. അര്‍ഹിച്ച ഇരട്ടസെഞ്ചുറി നഷ്ടമായ നിരാശയില്‍ ജയ്സ്വാള്‍ മടങ്ങി.

മൂന്നാം വിക്കറ്റില്‍ ജയ്സ്വാള്‍-ഗില്‍ സഖ്യം 74 റണ്‍സാണ് എടുത്തത്.

Highlights: Jaiswal and Nitish return, Gill hits century, India posts huge score against Windies

You may also like