കണ്ണൂർ(kannur): കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി ജീവനൊടുക്കി. നിർമാണത്തൊഴിലാളിയായ സി. ജയന്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്.
കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം രാവിലെ പത്തോടെയാണ് തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്.
അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Highlights: A young woman committed suicide by setting herself on fire in Kattachery, Kannur.