Saturday, December 6, 2025
E-Paper
Home Sportsരണ്ടാം ടെസ്റ്റില്‍ ടോസ് ജയിച്ച് ഇന്ത്യ; രണ്ട് മാറ്റം വരുത്തി വെസ്റ്റ് ഇന്‍ഡീസ്, മാറ്റമില്ലാതെ ശുഭ്മാന്‍ ഗില്ലും സംഘവും

രണ്ടാം ടെസ്റ്റില്‍ ടോസ് ജയിച്ച് ഇന്ത്യ; രണ്ട് മാറ്റം വരുത്തി വെസ്റ്റ് ഇന്‍ഡീസ്, മാറ്റമില്ലാതെ ശുഭ്മാന്‍ ഗില്ലും സംഘവും

by news_desk1
0 comments

ന്യൂ ഡൽഹി (New Delhi) വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ബ്രന്‍ഡന്‍ കിംഗ്, ജൊഹാന്‍ ലയ്‌നെ എന്നിവര്‍ പുറത്തായി. ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, തെവിം ഇംലാച്ച് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

Highlights: India win the toss in the second Test; West Indies make two changes, Shubman Gill and team remain unchanged

You may also like