തിരുവനന്തപുരം(Thiruvanathapauram): ദുൽഖർ സൽമാൻ അടക്കം താരങ്ങളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വർണ്ണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്ന് കേന്ദ്രസഹമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.
സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇഡി മുന്നോട്ട് പോവുകയാണ്. എന്നാൽ താരങ്ങളുടെ വീടുകളിലെ പരിശോധനയെക്കുറിച്ച് ഇഡി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഇന്നലെ പാലക്കാട് നടന്ന കലുങ്ക് സംവാദത്തിലാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രതികരണം. കേന്ദ്ര ഏജൻസികളാണ് ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും എതിരെയടക്കം അന്വേഷണം നടത്തുന്നത്. ഈ കേന്ദ്ര ഏജൻസികളുടെ നടപടിയെയാണ് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയ ശബരിമല സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമെന്ന് കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി സംശയിക്കുന്നത്.
Highlights: ED raids on celebrities’ homes: Union Minister of State Suresh Gopi responds, suspects it is an attempt to cover up the Swarnapalli controversy