Saturday, December 6, 2025
E-Paper
Home Keralaസ്വ‍ർണം പൊതിഞ്ഞ ശ്രീകോവിൽ കട്ടിളയും ചെമ്പ്! 2019 മെയ് 18ന് തയാറാക്കിയ രേഖ, ഒപ്പിട്ടത് മുരാരി ബാബുവടക്കം 8 ഉദ്യോഗസ്ഥ‍ർ

സ്വ‍ർണം പൊതിഞ്ഞ ശ്രീകോവിൽ കട്ടിളയും ചെമ്പ്! 2019 മെയ് 18ന് തയാറാക്കിയ രേഖ, ഒപ്പിട്ടത് മുരാരി ബാബുവടക്കം 8 ഉദ്യോഗസ്ഥ‍ർ

by news_desk1
0 comments

തിരുവനന്തപുരം(Thiruvananthapuram): ശബരിമല ശ്രീകോവിലിലെ സ്വർണം പൂശിയ കട്ടിളയും ചെമ്പ് എന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയെന്ന് രേഖകൾ.ഇതുസംബന്ധിച്ച് 2019 മേയ് 18ന് തയാറാക്കിയ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചെമ്പ് എന്ന് രേഖപെടുത്തി ആണ് സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈ മാറിയതെന്നാണ് രേഖകൾ. അന്നത്തെ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ എന്നിവർ തയാറാക്കിയ മഹസറിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു അടക്കം 8 ഉദ്യോഗസ്ഥർ ഒപ്പുവച്ചിട്ടുണ്ട്.


ശ്രീകോവിലിലെ കട്ടിളയിൽ പൊതിഞ്ഞിരിക്കുന്ന ‘ചെമ്പു’പാളികളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചെലവിൽ സ്വർണം പൂശുന്നതിനും കട്ടിളയിൽ പൊതിഞ്ഞിരിക്കുന്ന പാളികൾ ഇളക്കി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപിക്കുന്നു എന്നാണ് രേഖകൾ. നാലേകാൽ കിലോയോളം തൂക്കം സ്വ‍ർണ്ണം പൊതിഞ്ഞ പാളികളാണ് ചെമ്പെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയത്. ഇക്കാര്യം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വ‍ർണ്ണത്തേക്കാൾ തൂക്കമുള്ള പാളികളാണ് ചെമ്പ് എന്ന് രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയത്. ഇതിന് ഉദ്യോഗസ്ഥ‍ർ കൂട്ടു നിന്നു എന്ന് തെളിയിക്കുന്നതാണ് മഹസ‍ർ രേഖകൾ.

Highlights: The gold-plated shrine is also made of copper! The document was prepared on May 18, 2019, and was signed by 8 officials including Murari Babu.


You may also like