തൃശൂർ(Thrissur): കുന്നംകുളം ചൊവ്വന്നൂരിൽ കത്തിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശി 30 വയസ്സുകാരനായ ശിവയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കുറേക്കാലമായി ഇയാൾ പെരുമ്പിലാവ് ആൽത്തറയിലാണ് താമസിച്ചിരുന്നത്.
ശിവ ഭാര്യയുടെ പേര് നെഞ്ചിൽ പച്ച കുത്തിയിരുന്നു, ഇതാണ് പോലീസിന് ആളെക്കുറിച്ചുള്ള സൂചന നൽകിയത്. കുടുംബത്തെ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതിൻ്റെ പേരിൽ ചൊവ്വന്നൂർ സ്വദേശി സണ്ണിയാണ് ശിവയെ കൊലപ്പെടുത്തി കത്തിച്ചത്.
സ്വവര്‍ഗ ബന്ധത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മുപ്പത്തിയഞ്ചുകാരനെ തീകൊളുത്തി കൊന്നതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് ശേഷം ഒരു രാത്രി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. കാലത്ത് എഴുന്നേറ്റ് മൃതദേഹം കത്തിച്ചശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഫോണ്‍ പിന്തുടര്ന്ന് പൊലീസ് തൃശൂരില്‍ നിന്ന് പിടികൂടുകയായിരുന്നു.
കുന്നംകുളം ചൊവ്വന്നൂരിലെ സണ്ണിയുടെ വാടക കോട്ടേഴ്സില് നിന്ന് വൈകിട്ട് അഞ്ചരയോടെ പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ചെന്നു നോക്കിയതോടെയാണ് സംഭവങ്ങള്‍ പുറം ലോകം അറിയുന്നത്. ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ പുറത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. പൂട്ടുപൊളിച്ച് അകത്തു കടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ പുരുഷന്റെ ജഡം.
തുണികളും കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നംകുളം പൊലീസ് സണ്ണിയെ അന്വേഷിച്ചെങ്കുലും കണ്ടെത്താനായില്ല.
Highlights: Sunny’s killer identified, victim is from Tamil Nadu