ന്യൂഡൽഹി(New Delhi): ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് പുതിയ ബംഗ്ലാവ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 95 ലോധി എസ്റ്റേറ്റിൽ ആകും ഇനി കെജരിവാളിൻ്റെ ഔദ്യോഗിക വസതി. ലോധി എസ്റ്റേറ്റില്‍ ടൈപ്പ് 7 ബംഗ്ലാവാണ് അനുവദിച്ചത്. ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ എന്ന നിലയിലാണ് ബംഗ്ലാവ് അനുവദിച്ചത്.
ബംഗ്ലാവ് അനുവദിക്കാത്തത് ചോദ്യം ചെയ്ത് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ജസ്റ്റിസ് സച്ചിൻ ദത്തയുടെ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. മുൻ മുഖ്യമന്ത്രിയെന്ന നിലയില്‍ അര്‍ഹമായ നിലവാരത്തിലുള്ള ബംഗ്ലാവ് തന്നെ വേണമെന്ന് കെജ്രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Highlights: Arvind Kejriwal gets a new bungalow; 95 Lodhi Estate now has official residence