Saturday, December 6, 2025
E-Paper
Home Keralaഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

by news_desk1
0 comments

പാലക്കാട്(Palakkad): ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ റിപ്പോർട്ട് നൽകി. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാർ നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സെപ്റ്റംബർ 30-ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Highlights: Nine-year-old girl’s hand amputated; Initial report finds no medical malpractice

You may also like