പാലക്കാട്(palakkad): നെന്മാറയിൽ തൊഴുത്തിലെ തൂൺ വീണ് ക്ഷീരകർഷകൻ മരിച്ചു. പാലക്കാട് നെൻമാറ കയറാടി സ്വദേശി മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം.
കാലങ്ങളായി പശുവിനെ കറന്ന് വിറ്റാണ് മീരാൻ സാഹിബ് ഉപജീവനം നടത്തിയിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പശുക്കളെ കറക്കാനായി തൊഴുത്തിലേക്ക് പോയതായിരുന്നു. പശുവിനെ കറക്കുന്ന സമയത്ത് ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തൊഴുത്തിന്റെ കഴുക്കോൽ മീരാൻ സാഹിബിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Highlights: Dairy farmer dies after pole falls on paddy field