Saturday, December 6, 2025
E-Paper
Home Highlights‘സ്വര്‍ണ പീഠം എടുത്തത് ഉണ്ണികൃഷ്ണനോ വാസുദേവനോ ലാഭമുള്ള കേസല്ല, എല്ലാം വിജിലന്‍സ് അന്വേഷിക്കട്ടെ’; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

‘സ്വര്‍ണ പീഠം എടുത്തത് ഉണ്ണികൃഷ്ണനോ വാസുദേവനോ ലാഭമുള്ള കേസല്ല, എല്ലാം വിജിലന്‍സ് അന്വേഷിക്കട്ടെ’; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

by news_desk
0 comments

പത്തനംതിട്ട(Pathanamthitta): ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വര്‍ണ പീഠം കാണാതായ സംഭവത്തിലും തുടര്‍ന്ന് ഇതേ പീഠം സ്പോണ്‍സറുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിലും പ്രതികരിച്ച് മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍. സ്വര്‍ണ പീഠവുമായി ബന്ധപ്പെട്ട ദുരൂഹത വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് എ പത്മകുമാര്‍  പറഞ്ഞു.

സ്വർണ പീഠം എടുത്തത് കൊണ്ട് ഉണ്ണികൃഷ്ണനോ വാസുദേവനോ പ്രത്യേകിച്ച് ലാഭമുള്ള കേസ് അല്ല.അവര്‍ എന്തിന് അങ്ങനെ ചെയ്തു എന്നത് വിജിലൻസ് അന്വേഷിക്കണം. പുതിയ പീഠം കൊണ്ട് വന്നപ്പോൾ ശിൽപവുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തിരികെ കൊടുത്ത് വിടുമ്പോൾ ദേവസ്വം ഉദ്യോഗസ്ഥരാണ് രേഖ തയ്യാറാക്കേണ്ടത്. അവർ അത് ചെയ്തിട്ട് ഉണ്ടാകും എന്ന് കരുതുന്നു. നടപടികൾ എല്ലാം ചെയ്തത് അന്നത്തെ തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണനുമായി വ്യക്തി ബന്ധമില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു. വിവാദമുണ്ടായ കാലത്ത് എ. പത്മകുമാർ ആയിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്.

Highlights:’Taking the golden pedestal is not a case of profit for Unnikrishnan or Vasudevan, let the vigilance investigate everything’; Former Devaswom Board President

You may also like