പാലക്കാട്(palakakd): പട്ടാമ്പിയിൽ കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസന്(40) ആണ് മരിച്ചത്.
മുതുതലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മുതുതല സെന്ററിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഇയാളെ പുറത്തേക്ക് കാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുഴഞ്ഞു വീണാവാം മരണം എന്നാണ് പ്രാഥമിക നിഗമനം.
Highlights: KSEB employee found dead in Pattambi